---
title: "കളമശ്ശേരി സ്ഫോടനം ; ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനിയും മരിച്ചു"
english_title: "Kalamassery blast; A native of Malayatur who was under treatment also died"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/161459/Kalamassery blast; A native of Malayatur who was under treatment also died"
published_at: "2023-11-11T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654fbf856a6d7_IMG-20231111-WA0128.jpg"
keywords: []
---

# കളമശ്ശേരി സ്ഫോടനം ; ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനിയും മരിച്ചു

> **Lead Summary:** കളമശ്ശേരി സ്ഫോടനം ; ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനിയും മരിച്ചു

## Article Content

കളമശ്ശേരി സ്ഫോടനം ; ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനിയും മരിച്ചു

കൊച്ചി കളമശ്ശേരി സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ (45) ആണ് മരിച്ചത്.

ഇതോടെ കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ സ്ഫോടനത്തില്‍ മരിച്ച 12വയസുകാരി ലിബ്നയുടെ അമ്മയാണ് ഇന്ന് രാത്രി മരണത്തിന് കീഴടങ്ങിയ സാലി പ്രദീപന്‍. സ്ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി. ഇവരുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/161459/Kalamassery blast; A native of Malayatur who was under treatment also died)